Fincat

രാധികാ ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു


നടി രാധികാ ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാർത്ത അറിയിച്ചത്.
നടൻ എം.ആർ. രാധ എന്നറിയപ്പെടുന്ന മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. അടുത്തകാലത്തായി ആരോഗ്യനില കൂടുതല്‍ വഷളായി.
മൃതദേഹം പോയസ് ഗാർഡനിലെ വസതിയില്‍ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ സംസ്കാരം. സുഹാസിനിയും ആരതി രവിയും ഉള്‍പ്പെടെ ഒട്ടേറ പ്രമുഖർ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.