ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയില്‍ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഒൻപതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.bank.in -വഴിയാണ് അപേക്ഷിക്കേണ്ടത്.
തസ്തികകളും യോഗ്യതകളും
ചീഫ് മാനേജർ-ഇൻവെസ്റ്റർ റിലേഷൻസ്(2 പോസ്റ്റുകള്‍)
പ്രായപരിധി: 30-40
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്സിലോ കൊമേഴ്സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സർട്ടിഫിക്കറ്റുകള്‍ അഭികാമ്യം.
പ്രവൃത്തിപരിചയം: ബാങ്കിങ്ങിലോ ബ്രോക്കറേജിലോ എട്ടുവർഷത്തെ മുൻപരിചയം. ഇൻവെസ്റ്റർ റിലേഷനിലോ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിലോ റിസർച്ചിലോ രണ്ട് വർഷത്തെ പരിചയം.
ശമ്ബളം: 1,02,300 – 1,20,940
മാനേജർ-ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ്(14 പോസ്റ്റുകള്‍)
പ്രായം: 24-34
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഐഐബിഎഫ് ഫോറെക്സ്, സിഡിസിഎസ് അല്ലെങ്കില്‍ സിഐടിഎഫ് എന്നീ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന.
മുൻപരിചയം: ബാങ്കുകളില്‍ ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസില്‍ രണ്ട് വർഷത്തെ തൊഴില്‍ പരിചയം.
ശമ്ബളം: 64,820 – 93,960
മാനേജർ-ഫോറെക്സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ്(37)
പ്രായം: 26-36
വിദ്യാഭ്യാസ യോഗ്യത: ബിരുദം, എംബിഎ അല്ലെങ്കില്‍ പിജിഡിഎം
പരിചയം: രണ്ട് വർഷത്തെ ബാങ്ക് പരിചയവും ട്രേഡ് ഫിനാൻസിലെ ഒരുവർഷത്തെ പരിചയവും, ഫോറെക്സ് സെയില്‍സ് പരിചയമുള്ളവർക്കും അപേക്ഷിക്കാം.
ശമ്ബളം: 64,820 – 93,960
സീനിയർ മാനേജർ-ഫോറെക്സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ്(5 പോസ്റ്റുകള്‍)
പ്രായം: 29-39
വിദ്യഭ്യാസം: ബിരുദവും സെയില്‍സ്/മാർക്കറ്റിങ്/ ഫിനാൻസ്/ ട്രേഡ് ഫിനാൻസ് എന്നിവയില്‍ ഫുള്‍ ടൈം എംബിഎ/ പിജിഡിഎം എന്നിവയും.
പരിചയം: ബാങ്കിങ്ങില്‍ അഞ്ച് വർഷത്തെ പരിചയവും ട്രേഡ് ഫിനാൻസില്‍ മൂന്ന് വർഷത്തെ പരിചയവും, ഫോറെക്സ് സെയില്‍സിന് മുൻഗണന.
ശമ്ബളം: 85,920 – 1,05,280
എങ്ങനെ അപേക്ഷിക്കാം
• bankofbaroda.bank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
• Careers എന്നതിലെ Current Opportunities ക്ലിക്ക് ചെയ്യുക
• ആവശ്യമായ പോസ്റ്റ് ക്ലിക്ക് ചെയ്ത്, അപ്ലൈ ഓണ്‍ലൈൻ എന്ന് ക്ലിക്ക് ചെയ്യുക.
• ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്ബർ എന്നിവ നല്‍കി രജിസ്റ്റർ ചെയ്യുക.
• വിവരങ്ങള്‍ ചേർത്ത് രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.