Fincat

മുന്‍ഗണനേതര റേഷന്‍കാര്‍ഡ്: പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (മുന്‍ഗണന വിഭാഗം) തരം മാറ്റുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.