Fincat

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. പല ദേശത്തായി പല ഭാഷകൾ ഉപയോഗിക്കുന്നവരാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍. അതുകൊണ്ടു തന്നെ ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ അപ്‌ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാന്‍സ്‌ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളില്‍ ഹോള്‍ഡ് ചെയ്യുമ്പോള്‍ ഓപ്ഷനുകള്‍ വരും. അപ്പോള്‍ ഏത് ഭാഷയിലേക്കാണോ ട്രാന്‍സലേറ്റ് ചെയ്യേണ്ട് ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിലവില്‍ എല്ലാ ഉപോയക്താക്കള്‍ക്കും ആപ്ഡേഷൻ ലഭ്യമായി തുടങ്ങിയിട്ടില്ല. ആറു ഭാഷകളിലേയ്ക്ക് ആന്‍ഡ്രോയിഡ് യൂസേഴ്‌സിന് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ സാധിക്കും.
നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേഷൻ ലഭിക്കും. ആഗോളതലത്തില്‍ എല്ലാവര്‍ക്കും ഈ അപ്‌ഡേഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.