Fincat

ഗതാ​ഗത നിയമങ്ങൾ കണ്ടെത്തുന്നതിന് എഐ വാഹനങ്ങൾ; നടപടി ശക്തമാക്കാൻ കുവൈത്ത്

കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. മുഖം തിരിച്ചറിയാന്‍ കഴിയുന്ന സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹനത്തിന്റെ നമ്പര്‍
പ്ലേറ്റ് സ്‌കാനര്‍, വിരലടയാളം തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണം എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഡാറ്റാബേസില്‍ എത്തുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോള്‍ വാഹനം പുറത്തിറക്കിയത്.