41 വർഷത്തെ കാത്തിരിപ്പ്! ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ പിറക്കുന്നത് പുതു ചരിത്രം
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്താൻ മത്സത്തിന് കളം ഒരുങ്ങുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പാകിസ്താൻ തോൽപ്പിച്ചതോടെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിക്കപ്പെട്ടത്. 41 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏഷ്യയിൽ പ്രധാന ശക്തികളും ഇതുവരെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. ഞായറാഴ്ച്ചയോടെ ഈ കഥ തന്നെ മാറുന്നതാണ്.
സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ വരവ്. പാകിസ്താൻ ഇന്ത്യക്കെതിരെ തോറ്റെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 11 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 136 എന്ന താരതമ്യേനെ ചെറിയ സ്‌കോർ പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്തുയരാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. സയിം അയൂബ് നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.