Fincat

ഇ-പാസ്പോർട്ടുമായി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? ഇതാ അറിയേണ്ടതെല്ലാം

ദില്ലി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുന്നതിനും ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി. നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര യാത്ര എന്നിവ പുതിയ ഇ-പാസ്‍പോർട്ടുകൾ വാഗ്‌ദാനം ചെയ്യുന്നു. 2024 ഏപ്രിൽ 1ന് ഒരു പൈലറ്റ് പ്രോജക്റ്റായി വിദേശകാര്യ മന്ത്രാലയം ഈ സേവനം ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഇ-പാസ്‌പോർട്ട് സേവനം ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇ-പാസ്പോർട്ട് സേവനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇ-പാസ്‌പോർട്ട് എന്താണ്?

ഇ-പാസ്‌പോർട്ട് എന്നത് ഇന്ത്യയിലെ ഒരു പരമ്പരാഗത പാസ്‌പോർട്ടിന്റെ നവീകരിച്ച പതിപ്പാണ്. ഇത് ഭൗതികവും ഡിജിറ്റലുമായ സവിശേഷതകളും സമന്വയിപ്പിക്കുന്നു. ഇതിൽ ഒരു എംബഡഡ് റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) ചിപ്പും ആന്‍റിനയും ഉണ്ട്. ഇത് വ്യക്തിഗത വിവരങ്ങളും വിരലടയാളം, ഡിജിറ്റൽ ഫോട്ടോഗ്രാഫ് തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നു. പുറമേ നിന്ന് നോക്കുമ്പോൾ, പാസ്‌പോർട്ട് പേരിന് തൊട്ടുതാഴെയായി മുൻ കവറിൽ അച്ചടിച്ചിരിക്കുന്ന ഒരു ചെറിയ ഗോൾഡൻ ചിഹ്നം കൊണ്ട് ഇത് തിരിച്ചറിയാൻ കഴിയും. ഇ-പാസ്‌പോർട്ട് സ്റ്റാൻഡേർഡ് പാസ്‌പോർട്ടിന് പകരമല്ല, മറിച്ച് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര

ഇന്ത്യയുടെ പുതുതലമുറ ഇ-പാസ്‌പോർട്ടിന്‍റെ പ്രധാന സവിശേഷതകൾ
1. ഉയർന്ന സുരക്ഷയും വേഗത്തിലുള്ള പ്രാമാണീകരണവും ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യൻ ഇ-പാസ്‌പോർട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

2. മുൻ കവറിനുള്ളിൽ സംയോജിത ഇലക്‌ട്രോണിക്‌സ് ചിപ്പ്.

3. വിരലടയാളങ്ങൾ, മുഖചിത്രം, ഐറിസ് സ്‌കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

4. പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നു.

5. കൂടുതൽ സുരക്ഷയ്ക്കായി എൻക്രിപ്റ്റ് ചെയ്‌ത ആക്‌സസുള്ള കോൺടാക്റ്റ്‌ലെസ് ചിപ്പ്.

6. ICAO (ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) മാർഗ്ഗനിർദ്ദേശങ്ങളുമായി പൂർണ്ണമായും യോജിപ്പിച്ചിരിക്കുന്നു.

7. വ്യാജമായി ഉണ്ടാക്കുന്നതിനോ ഡ്യൂപ്ലിക്കേറ്റുകൾ സൃഷ്‍ടിക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കുന്നു.

ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
1. ഔദ്യോഗിക പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിക്കുക.

2. ഒരു പുതിയ അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ സൈൻ-ഇൻ ചെയ്യുക, തുടർന്ന് ഇ-പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.

3. നിങ്ങളുടെ അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) തിരഞ്ഞെടുക്കുക.

4. ബാധകമായ ഇ-പാസ്‌പോർട്ട് ഫീസ് ഓൺലൈനായി അടയ്ക്കുക.

5. പണമടച്ചതിന് ശേഷം, അപ്പോയിന്‍റ്‌മെന്‍റ് ബുക്ക് ചെയ്‌ത് ബയോമെട്രിക് പരിശോധനയ്ക്കായി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകുക.