14 വയസുകാരനെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പാലക്കാട് നിന്നും 13 വയസ്സുള്ള രണ്ടു പെൺകുട്ടികളേയും കാണാതായിരുന്നു. അവരെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നാണ് കണ്ടെത്തിയത്.