Fincat

പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു


കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു.പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍നായര്‍ ആണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എഴുത്തുകാരായ കെ.വി. സജയ്, ഷീജാ വക്കം, എന്നിവര്‍ സംസാരിച്ചു.
75,000 രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ല് പതിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആധുനിക വയനാടിന്റെ ശില്പിയെന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകന്‍ എം.പി. വീരേന്ദ്രകുമാര്‍ 1996-ല്‍ ഏര്‍പ്പെടുത്തിയതാണിത്.