Fincat

രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങി എസ്റ്റെവ്; ബേണ്‍ലിയെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ഹാലണ്ടിന് ഡബിള്‍

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ബേണ്‍ലിയെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. മത്സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടി തിളങ്ങി.

ബേണ്‍ലി ഡിഫന്‍ഡര്‍ മാക്‌സിം എസ്റ്റെവ് രണ്ട് തവണ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചു. 12, 65 മിനിറ്റുകളിലാണ് എസ്റ്റെവ് ഓണ്‍ഗോള്‍ വഴങ്ങിയത്. മതെയൂസ് ന്യുനസാണ് സിറ്റിയുടെ മറ്റൊരു ഗോള്‍ നേടിയത്. ജെയ്ഡന്‍ ആന്റണിയാണ് ബേണ്‍ലിയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.