Fincat

കയ്യടിനേടി ഷെയ്ന്‍ നിഗം, ‘ബള്‍ട്ടി’ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു, പുതിയ ട്രെയിലര്‍ പുറത്ത്


ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായ ‘ബള്‍ട്ടി’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു.എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി. കുരുവിള, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെയാണ് വികസിക്കുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ നായക വേഷത്തിലെത്തിയ ഷെയിന്‍ നിഗത്തിന്റെ ഉദയന്‍ എന്ന കഥാപാത്രം തീയേറ്ററുകളില്‍ വന്‍ കയ്യടിയാണ് നേടുന്നത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം പറയുന്നുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങള്‍ കൊണ്ടും ഗംഭീര കാഴ്ച്ചാനുഭവമാണ് ബള്‍ട്ടി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഓരോ ദിനം കഴിയുംതോറും ബോക്‌സ് ഓഫീസില്‍ കുതിച്ചു കേറുകയാണ് ബള്‍ട്ടി.

‘ബള്‍ട്ടി യെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ സമൂഹത്തിന്റെ നാനാവിധ മേഖലകളില്‍ നിന്നും വ്യക്തിത്വങ്ങളില്‍ നിന്നും ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തീയറ്ററില്‍ നല്ല രീതിയില്‍ ആസ്വദിയ്ക്കാന്‍ കഴിയുന്ന ഒരു മികച്ച എന്റര്‍ന്റെയിനര്‍ ആണ് ‘ബള്‍ട്ടി ‘, തികച്ചും പുതുമയുള്ള ട്രീറ്റ്‌മെന്റ് ഏവരേയും ആഹ്ലാദിപ്പിക്കുമെന്ന് , ഉറപ്പ്!’ – ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട്. സായ് അഭ്യങ്കറിന്റെ സംഗീതത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശന്തനു ഭാഗ്യരാജ്, അല്‍ഫോന്‍സ് പുത്രന്‍ , സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ്കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വിഎഫ്‌എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്‌സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്ബി, സിഎഫ്‌ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ്, വിപിന്‍ കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി.