Fincat

വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി യുഎഇ, നാല് പുതിയ സന്ദർശന വിസകൾ പ്രഖ്യാപിച്ചു

അബുദാബി: വിസ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി യുഎഇ. യുഎഇയിൽ സന്ദർശനത്തിനെത്തുന്നവർക്ക് പ്രയോജനപ്പെടുത്താൻ നാല് പുതിയ വിസിറ്റ് വിസകളും പുതിയ മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് മുൻഗണന നൽകുന്നതാണ് നാല് പുതിയ വിസിറ്റ് വിസകൾ.

പുതിയ വിസിറ്റ് വിസകൾ
1. എ.ഐ സെപ്ഷ്യലിസ്റ്റുകൾക്ക് – മൾട്ടിപ്പിൾ എൻട്രി സാധ്യമാക്കുന്ന സിംഗിൾ വിസയാണിത്. സ്പോൺസർ ചെയ്യുന്ന അതോറിറ്റിയുടെ കത്ത് വേണം.

2. വിവിധ വിനോദ പരിപാടികൾക്കായി താൽക്കാലികമായി യുഎഇയിൽ എത്തുന്നവർക്കാണിത്.

3. ഫെസ്റ്റിവൽ, എക്സിബിഷൻ , കോൺഫറൻസ്, സെമിനാർ, മതപരമായ പരിപാടികൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയ്ക്കായി യുഎഇയിൽ വരുന്നവർക്കുള്ള വിസിറ്റ് വിസയാണ്. ഇതിന് പരിപാടി നടത്തുന്നവരുടെ കത്ത് വേണം.

4. ടൂറിസം – മൾട്ടിപ്പിൾ എൻട്രി വിസയാണ്. ലിഷർ ബോട്ടുകൾ, ക്രൂസ് ഷിപ്പുകൾ എന്നിവയിലുള്ളഴർക്ക്.

മറ്റു ചില പ്രധാന പ്രഖ്യാപനങ്ങൾ
യുദ്ധം, ദുരന്തങ്ങൾ, കലാപങ്ങൾ എന്നിവ കാരണം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകുന്ന മാനുഷിക പരിഗണനയിലുള്ള റെസിഡൻസ് പെർമിറ്റ്- ഒരു വർഷത്തേക്കായിരിക്കും. ഐസിപി തീരുമാന പ്രകാര നീട്ടാം.

വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും ഒു വർഷത്തെ റെസിഡൻസി വിസ വരെ അനുവദിക്കും.

വ്യക്തികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ സുഹൃത്തുകളെയോ ബന്ധുക്കളെയോ കൊണ്ടുവരാം. നിശ്ചിത വരുമാന പരിധി ഉണ്ട്. കുടുംബമാണെങ്കിൽ നാലായിരം ദിർഹം, ബന്ധുവാണെങ്കിൽ 8000 ദിർഹം. സുഹത്തിനെ കൊണ്ടുവരാൻ ചെലവ് കൂടും. മാസ ശമ്പളം 15,000 ദിർഹമായിരിക്കണം. ബിസിനസ് സാധ്യതകൾ തേടുന്ന വിസയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്ത് നിലനിൽക്കുന്ന കമ്പനിയിൽ പങ്കാളിത്തമോ വൈദഗ്ദ്യമോ വേണം. അല്ലെങ്കിൽ തെളിയിക്കപ്പെട്ട പ്രഫഷനൽ യോഗ്യത വേണം.