Fincat

ഗസ്റ്റ് ഇന്റര്‍പ്രട്ടര്‍ നിയമനം


തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്ബ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇമ്ബേഡ് ബാച്ചില്‍ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാങ്വേജ് ഇന്റർപ്രട്ടേഷൻ (DISLI) (RCI Approved) എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്ബാകെ അഭിമുഖത്തിന് ഹാജരാകണം.

അതേസമയം തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്‍റെ നിയന്ത്രണ പരിധിയില്‍ ബാലരാമപുരം തേമ്ബാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കില്‍ താല്‍ക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത.

താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാള്‍, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്ബാകെ അഭിമുഖത്തിന് ഹാജരാകണം.