ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൊണാക്കോയുടെ സമനിലപ്പൂട്ട്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി മൊണാക്കോ എഫ്‌സി. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സിറ്റിക്ക് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകളടിച്ച് തിളങ്ങിയിരുന്നു.
മൊണാക്കോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ എര്‍ലിങ് ഹാലണ്ടിലൂടെ മുന്നിലെത്തിയ സിറ്റിയെ മൂന്ന് മിനിറ്റിനുള്ളില്‍ മൊണാക്കോ സമനിലയില്‍ പിടിച്ചു. 18-ാം മിനിറ്റില്‍ ജോര്‍ദാന്‍ തേസെയാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പുതന്നെ ഹാലണ്ടിലൂടെ സിറ്റി ലീഡ് തിരിച്ചുപിടിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി എറിക് ഡയര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.