ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക്
ദുബായ് ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക് സമ്മാനിക്കും. ഈ മാസം നാലിന് ഹോര് അല്‍ അന്‍സ് ഓപണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് സമ്മാനിക്കുക.
മത സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള സേവനം മുന്‍ നിര്‍ത്തിയാണ് കാന്തപുരത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സ്വാഗത സംഘം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് ഹസ്സന് ഹാജി, അഡൈ്വസര്‍ ബോര്‍ഡ് ഡയറക്ടര്‍മാരായ ഡോ.മുഹമ്മദ് കാസിം, ഡാ കരീം വെങ്കിടന്ങ് തുടങ്ങിയവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുങ്ങള്‍ പുരോഗമിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.