മലപ്പുറം: വില്‍പനക്കായി കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി എക്‌സൈിന്റെ പിടിയില്‍.
മലപ്പുറം: വില്‍പനക്കായി കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി എക്‌സൈിന്റെ പിടിയില്‍. ചത്തീസ്ഗഡ് സ്വദേശി സദാ ശിവോ ബഗേല്‍ (31) ആണ് തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. സൂരജ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാ ണ് പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദ് സാഹില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ രണ്ട് ദിവസം ബിവറേജ് ഔട്ട്ലെറ്റുകള്‍ അവധിയായതിനാല്‍ നേരത്തെ തന്നെ മാഹിയില്‍ നിന്ന് മദ്യം ശേഖരിച്ച് പ്രതി സൂക്ഷിക്കുകയും വില്‍പനക്കായി കൊണ്ടുവരികയുമായിരുന്നു. ഡ്രെ ഡേ ആയതിനാല്‍ മാഹിയില്‍ നിന്നും മറ്റും ട്രെയിന്‍ വഴി മദ്യം കടത്തി കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.