പെരിന്തല്‍മണ്ണ യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.
മലപ്പുറം: യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. താഴെക്കോട് പൂതാര്‍ത്തൊടി ഇബ്രാഹിമിനെയാണ് (33) പരിക്കേല്‍പ്പിച്ചത്. സെപ്റ്റംബര്‍ 24ന് രാത്രി ഒമ്പതിന് പെരിന്തല്‍മണ്ണയിലെ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയും കാറി ല്‍ വെച്ചും പിന്നീട് ചെത്തല്ലൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ചും സമീപത്തെ മലയില്‍ വെച്ചും മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ശേഷം യുവാവ് ജോലി ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഉപേക്ഷിച്ചു. യുവാവിന്റെ മൊഴി പ്രകാരം മൂന്നു പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനെന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്. ശരീരമാസകലം അടിയേറ്റ പാടുണ്ട്. പെരിന്തല്‍മണ്ണ എസ്.എച്ച്.ഒക്ക് വിശദമായ പരാതി നല്‍കി.
പ്രതികളിലൊരാളുടെ ജോലി നഷ്ടപ്പെട്ടതിലെ വിരോധമാണ് കാരണമായി പറയുന്നത്. പൊലീസില്‍ പരാതിപ്പെടുകയോ മറ്റൊരാളോട് വെളിപ്പെടുത്തുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ദേഹത്തെ പരിക്കുകള്‍ ബൈക്കില്‍നിന്ന് വീണതാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചാണ് യുവാവിനെ ഉപേക്ഷിച്ചത്. ഭയം കാരണം ഒരു ദിവസം കഴിഞ്ഞാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതികളുടെ മേല്‍വിലാസവും ഫോട്ടോയും സഹിതമാണ് പരാതി നല്‍കിയത്.