Fincat

ഹോണ്ട അമേസിന് ഒക്ടോബറിൽ മികച്ച ഓഫറുകൾ

ഈ ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ, രണ്ടാം തലമുറ (S ട്രിം) ഉം പുതിയ മൂന്നാം തലമുറ അമേസ് മോഡലുകളും കമ്പനി വിൽക്കുന്നുണ്ട്. ഈ കാലയളവിൽ, രണ്ടാം തലമുറ അമേസിൽ ഉപഭോക്താക്കൾക്ക് 97,200 രൂപ വരെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. അതേസമയം, പുതിയ മൂന്നാം തലമുറ അമേസ് വാങ്ങുമ്പോൾ 67,200 രൂപ വരെ കിഴിവും വാഗ്‍ദാനം ചെയ്യുന്നു. കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഹോണ്ട അമേസിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ഫീച്ചറുകൾ
കാറിന്റെ ഉള്ളിൽ 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. അകത്ത്, ഉപഭോക്താക്കൾക്ക് ഡ്യുവൽ-ടോൺ കളർ സ്‍കീം, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പാനൽ സൺറൂഫ് എന്നിവയും ലഭിക്കും.

ഡിസൈൻ
രൂപകൽപ്പനയുടെ കാര്യത്തിൽ, അമേസിൽ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രിൽ ഉണ്ട്. അതിൽ ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾല ലഭിക്കുന്നു. ഗ്രില്ലിന് മുകളിലുള്ള കണക്റ്റുചെയ്‌ത ക്രോം സ്ട്രിപ്പും നവീകരിച്ച ക്ലാംഷെൽ ബോണറ്റും പ്രീമിയം ടച്ച് നൽകുന്നു

ആറ് എയർബാഗുകൾ
സുരക്ഷയുടെ കാര്യത്തിൽ, സെഡാന്റെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ ആറ് എയർബാഗുകൾ ഉണ്ട്. കൂടാതെ, കാറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയും ഉണ്ട്.

പവർട്രെയിൻ
പവർട്രെയിൻ ഓപ്ഷനുകളിൽ നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു, ഇത് 90 ബിഎച്ച്‍പി കരുത്തും 110 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ, ഹോണ്ട അമേസ് മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവയുമായി മത്സരിക്കുന്നു.