Fincat

കെഎസ്‌ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്


പുന്നപ്ര: ആലപ്പുഴ പുന്നപ്രയില്‍ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരത്തു നിന്ന് നിലമ്ബൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.