Fincat

രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി; വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍

കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരോക്ഷമായി മറുപടി പറഞ്ഞ് ഡോ. ശശി തരൂര്‍ എംപി. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ശ്രീനാരയണ ഗുരു പറഞ്ഞിട്ടുണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്. അതുുപോലെ ഞാന്‍ പറയുന്നു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി. അതാണ് എന്റെ വിശ്വാസം. ഇത് വിശ്വസിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പൊതുപരിപാടിക്കിടെ ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ മരിച്ചുകഴിഞ്ഞാല്‍ ആര് ജിവിക്കും എന്ന നെഹ്‌റുവിന്റെ പ്രസിദ്ധമായ വാക്കുകളും പ്രസംഗത്തിനിടെ തരൂര്‍ ഉദ്ധരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പലവട്ടം പ്രശംസിക്കുക വഴി കോണ്‍ഗ്രസിനെ തരൂര്‍ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് പരോക്ഷമായി തരൂര്‍ മറുപടി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍, രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ താന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ രാഷ്ട്രമാണ് മുഖ്യമെന്ന തന്റെ ബോധ്യത്തില്‍ നിന്നാണ് വന്നതെന്ന് പരോക്ഷമായി വിശദീകരിച്ചിരിക്കുകയാണ് തരൂര്‍.