വൈദ്യുത വിതരണത്തിന് തിരൂർ നഗരത്തിൽ യു.ജി കേബിളുകളാക്കിയേക്കും
തിരൂർ നഗരത്തിൽ വൈദ്യുതി വിതരണത്തിന് മുകളിലൂടെ പോകുന്ന ലോഹ കമ്പികൾ ഒഴിവാക്കി അണ്ടർഗ്രൗണ്ട് കേബിളുകൾ ആക്കണം എന്ന ആവശ്യം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച യോഗത്തിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സാധ്യത പഠനം നടത്തി പദ്ധതി നടപ്പിൽ വരുത്താമെന്ന് വൈദ്യുത വകുപ്പ് തിരൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.തിരുനാവായയിലെ സബ്സ്റ്റേഷന്റെ ശേഷി 33 ൽ നിന്ന് 66 കെ .വി ആയി ഉയർത്തണം, വെങ്ങാലൂർ 220 കെ.വി സബ് സ്റ്റേഷന്റെ പണി ത്വരിതഗതിയിൽ പൂർത്തിയാക്കണം,
മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തി എടരിക്കോട് – കല്പകഞ്ചേരി വൈദ്യുത ലൈനിൽ കവേർഡ് കണ്ടക്ടർ സ്ഥാപിക്കൽ,വൈരങ്കോട് ക്ഷേത്രോത്സവ കാള വരവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്കുള്ള മൂന്നു കിലോമീറ്റർ ദൂരം വൈദ്യുതി വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ എ.ബി.സി കേബിളുകൾ സ്ഥാപിക്കൽ എന്നീ പദ്ധതികൾ നടപ്പിലാക്കണം എന്ന ആവശ്യങ്ങളും എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.