Fincat

മൊബൈലില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസുകാരിയെ മിഠായികൊടുത്ത് പീഡിപ്പിച്ചു

അയല്‍വാസിയായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 15 വയസ്സുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകളിലേക്ക് വീണ്ടും ശ്രദ്ധക്ഷണിക്കുകയാണ് ഈ സംഭവം.
സെപ്റ്റംബര്‍ നാലിന് വെകുന്നേരം പ്രയാഗ്‍രാജിലെ ഗംഗാപറിലെ മൗ ഐമ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി മിഠായി നല്‍കി ആകര്‍ഷിച്ചാണ് പീഡിപ്പിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി മിഠായി കൊടുത്ത് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ 15-കാരനെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി തന്റെ ഫോണില്‍ അശ്ശീല വീഡിയോകള്‍ കണ്ടിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പ്രകൃതിവിരുദ്ധ പ്രവൃത്തികള്‍ക്ക് ശ്രമിച്ചതായും പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആണ്‍കുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഇത് കൂട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കാരണമായി. ഫോണില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ത്ത ഒരു മുന്നറിയിപ്പാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരാള്‍ കുറിച്ചു. ഒരു വശത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് എണ്ണമറ്റ ഗുണങ്ങളുണ്ടെങ്കിലും അതിനേക്കാള്‍ ദോഷങ്ങളുമുണ്ടെന്ന് അയാള്‍ എഴുതി. ഫോണ്‍ കുട്ടികള്‍ക്ക് ദോഷമാണോ അല്ലയോ എന്ന ചോദ്യവും ഈ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.