Fincat

ഒക്ടോബർ 14, 15 തീയതി കുറിച്ചുവച്ചോ! 160 ൽ പരം സാധനങ്ങൾ, പൊതുജനങ്ങൾക്കായി വമ്പൻ ഓൺലൈൻ ലേലം പ്രഖ്യാപിച്ച് ഖത്തർ കസ്റ്റംസ്

ദോഹ: ഖത്തറിൽ ഓൺലൈൻ വഴി പുതിയ പൊതു ലേലം പ്രഖ്യാപിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി. വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, പുരാതന വസ്തുക്കൾ, കണ്ടെയ്‌നറുകൾ എന്നിവയുൾപ്പെടെ 160 ലധികം വൈവിധ്യമാർന്ന ഇനങ്ങളുള്ള ലേലത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചിരിക്കുകയാണ് കസ്റ്റംസ് ജനറൽ അതോറിറ്റി. ഒക്ടോബർ 14, 15 തീയതികളിലാണ് ലേലം നടക്കുക. ‘മസാദ് അൽ ജോംറോക്ക്’ എന്ന ആപ്പ് വഴിയാണ് ലേലം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ആപ്പ് വഴിയോ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കസ്റ്റംസ് വെയർഹൗസ് (ലാൻഡ് ട്രാൻസ്‌പോർട്ട്) സന്ദർശിച്ചോ ഇനങ്ങൾ മുൻകൂട്ടി പരിശോധിക്കാം.

ലേലത്തിന്റെ ലക്ഷ്യം
ഒക്ടോബർ 5 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 11 വരെയാവും പരിശോധന കാലയളവ്. പൂർണ്ണമായും ഡിജിറ്റൽ ബിഡ്ഡിംഗ് പ്രക്രിയയിലൂടെ പൊതുജനങ്ങൾക്ക് സുതാര്യതയും പ്രവേശനക്ഷമതയും നൽകുക എന്നതാണ് ലേലത്തിന്റെ ലക്ഷ്യം.