Fincat

ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട്: പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. ചെറിയ ആള്‍മറയിൽ പിടിച്ചു കയറിയപ്പോൾ കിണറിൽ വീഴുകയായിരുന്നു. കുട്ടി കിണറ്റിൽ വീണതറിഞ്ഞ് അമ്മ എടുത്തു ചാടിയാണ് പുറത്തെടുത്തത്. പിന്നീട് നാട്ടുകാർ ഇരുവരെയും കിണറിൽ നിന്ന് രക്ഷപ്പെടുത്തി. ആശുപതിയിൽ എത്തും മുമ്പേ കുട്ടി മരിച്ചു.