ട്രെയിൻ ടിക്കറ്റ് ക്യാൻസല്‍ ചെയ്യാതെ തന്നെ തീയതിയില്‍ മാറ്റം വരുത്താം; പുതിയ സംവിധാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാതെ യാത്രാ ദിവസം മാറ്റുന്നതിനുള്ള സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്.ഇതിനുള്ള പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവില്‍ ഒരു ട്രെയിന്‍ ടിക്കറ്റ് എടുത്താല്‍ അതിന്റെ തീയതി മാറ്റണമെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പുതിയത് എടുക്കേണ്ടതുണ്ടായിരുന്നു. ഇതിലൂടെ വലിയ സാമ്ബത്തിക നഷ്ടമായിരുന്നു യാത്രക്കാര്‍ നേരിട്ടിരുന്നത്. ഇത് പരിഹരിക്കാന്‍ കൂടിയാണ് പുതിയ തീരുമാനം. വരാന്‍ പോകുന്ന മാറ്റത്തില്‍ അധിക ചാര്‍ജ് നല്‍കി തീയതി മാറ്റാമെങ്കിലും സീറ്റുണ്ടെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ. പുതിയ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ ആ പണം യാത്രക്കാര്‍ നല്‍കേണ്ടി വരും.