Fincat

റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി.

പരപ്പനങ്ങാടി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വികസന നേട്ടമായി ഉള്‍കൊള്ളിച്ച റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 18ല്‍ എരന്തപെട്ടി റോഡാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

2020-21ലെ വാര്‍ഷിക പദ്ധതിയില്‍ രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ തന്റെ നേട്ടമായി ഇത് എടുത്തുപറയുകയും ചെയ്തു. നിര്‍മാണ സമയത്തുതന്നെ ഈ റോഡിനെ കുറിച്ച് അഴിമതി ആരോപണമുണ്ടായിരുന്നു.

 

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് ദിവസങ്ങള്‍ക്കകം തകരുന്നതും പൊടിഞ്ഞ് വരുന്നതും വാര്‍ത്തയായിരുന്നു. വിവാദമായതോടെ വിജിലന്‍സിനും പരാതി പോയി. ഈ സാഹചര്യത്തിലാണ് റോഡ് പൊളിച്ചുനീക്കിയത്.

 

 

2nd paragraph

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചെന്ന് പറയുന്ന പദ്ധതിക്ക് എണ്‍പതിനായിരത്തില്‍പ്പരം രൂപ മാത്രമാണ് ചെലവഴിച്ചെതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം വിവാദമായതോടെയാണ് പുതിയ കൗണ്‍സിലര്‍ കൂടിയായ കോണ്‍ട്രാക്ടര്‍ മുന്‍കൈയെടുത്ത് വീണ്ടും നിര്‍മാണപ്രവര്‍ത്തി ചെയ്യാന്‍ തുനിയുന്നത്.

 

നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കരിങ്കല്ലത്താണി മേഖല കമ്മറ്റി ആവശ്യപെട്ടു. ഹമീദ് പരപ്പനങ്ങാടി, കളത്തില്‍ സലാം, ഷരീഫ്, എം.വി സക്കീര്‍, തറയിലൊടി വാസു സംസാരിച്ചു.