തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു

തിരൂര്‍: 2020ലെ തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ്് ഈ വര്‍ഷത്തെ പുരസ്‌ക്കാരം. ഈ പുരസ്‌ക്കാരം മുപ്പത് വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ്. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍, മലപ്പുറം ജില്ല -676 101 (ഫോണ്‍: 0494 2422213, 2429666) എന്ന വിലാസത്തില്‍ 2021 ഫെബ്രുവരി 10നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്. എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാന്‍, തുഞ്ചന്‍ സ്മാരകം