ഈജിപ്​ത്​ വ്യോമാതിർത്തി തുറന്നു ഖത്തർ വിമാനങ്ങൾക്കായി.

ദോഹ: ഖത്തർ വിമാനങ്ങൾക്കായി ഈജിപ്​ത്​ തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക്​ അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്​ത്​ ഔദ്യോഗിക മാധ്യമവും റിപ്പോർട്ട്​ ചെയ്​തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച്​ യു.എ.ഇ, ബഹ്​റൈൻ, സൗദി, ഈജിപ്​ത്​, ഖത്തർ എന്നീ രാജ്യങ്ങൾ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെയാണിത്​.

ഈജിപ്​ത്​ ഖത്തറിനായി തങ്ങളുടെ വ്യോമാതിർത്തി തുറന്നതോടെ ഇരുരാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക്​ പരസ്​പരം സർവീസ്​ നടത്താനാകും ഇതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന്​ വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന്​ ശേഷമാണ്​ ഈജിപ്​ത്​ വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്​.