Fincat

ഹാട്രിക്ക് ഹാളണ്ട്! ഇസ്രായേലിനെതിരെ വമ്പൻ ജയവുമായി നോർവെ

ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മlത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് നോർവെ. ജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവെ ഒന്നാം സ്ഥാനം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാളണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി. 27, 63, 72 മിനിറ്റുകളിലാണ് ഹാളണ്ട് വലകുലുക്കിയത്. ഇസ്രായേൽസ താരങ്ങളുടെ രണ്ട് സെൽഫ് ഗോളുകൾ കൂടി ആയപ്പോൾ നോർവെയുടെ ലീഡ് അഞ്ചായി. ഓസ്്‌ലോയിൽ വെച്ചാണ് മത്സരം അരങ്ങേറിയത്.

മത്സരത്തിൽ ഹാളണ്ട് രണ്ട് പെനാൽട്ടി നഷ്ടപ്പെടുത്തിയിരുന്നു. എങ്കിലും അത് മത്സരത്തെ ബാധിച്ചില്ല. ഗ്രൂപ്പിൽ നോർവെയ്ക്ക് ആറ് മത്സരത്തിൽ നിന്നും 18 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്ക് ഒമ്പത് പോയിന്റാണുള്ളത്. ഒമ്പത് പോയിന്റോടെ ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്. ഒക്ടോബർ 15ന് നടക്കുന്ന ഇസ്രായേൽ-ഇറ്റലി മത്സരം ഇരു ടീമുകൾക്കും അതിനിർണായകമാണ്.

മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്ത് ഗാസ വംശഹത്യക്കെതിരെ വമ്പൻ പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ മത്സരത്തിൽ സംഘർഷം നടക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരന്നതിനാൽ അതീവ സുരക്ഷ ഒരുക്കിയിരുന്നു. ഗാലറിക്കുള്ളിലും ബാനറുകളും ഇസ്രായേലിനെതിരെയുള്ള ബാനറുകളുയർന്നു. ഈ മത്സരത്തിലെ മുഴുവൻ പ്രതിഫലവും ഗാസക്ക് നൽകുമെന്ന് നോർവെ നേരത്തെ അറിയിച്ചിരുന്നു.