ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാം.
ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1 മത്തങ്ങാ വിത്തുകൾ
മത്തങ്ങ വിത്തുകൾ സിങ്കിന്‍റെ മികച്ച ഉറവിടമാണ്. ഇവയിൽ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളെ വിശ്രമിക്കാൻ സഹായിക്കും. ഇത് ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കും.
2. ചീര
ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമാണ് ചീര.
ഇതിലെ ഉയർന്ന വിറ്റാമിൻ സി ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും ആസ്ത്മയെ നിയന്ത്രിക്കാനും സഹായിക്കും.
3. പയർവർഗങ്ങൾ
പയർവർഗങ്ങൾ സിങ്കിന്‍റെ നല്ല ഉറവിടം മാത്രമല്ല, മൊത്തത്തിലുള്ള ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ്.
4. ചിക്കൻ
സിങ്കിന്‍റെയും പ്രോട്ടീനിന്‍റെയും മറ്റൊരു നല്ല ഉറവിടമാണ് ചിക്കൻ. അതിനാല്‍ ഇവ കഴിക്കുന്നതും ആസ്ത്മാ രോഗികള്‍ക്ക് നല്ലതാണ്.
5. കൂൺ
സിങ്കിന്‍റെ നല്ല ഉറവിടമാണ് കൂൺ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ ഗുണം ചെയ്യും.
6. കശുവണ്ടി
കശുവണ്ടി സിങ്കിന്‍റെ നല്ല ഉറവിടം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.