Fincat

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.

വഴിക്കടവ് പഞ്ചായത്ത്

പട്ടികജാതി സ്ത്രീ ( വാർഡ് 14 ആലപൊയിൽ ), പട്ടികജാതി ( 11, വഴിക്കടവ് ) സ്ത്രീ സംവരണം ( 02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണൽപാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ)

എടക്കര പഞ്ചായത്ത്

പട്ടികജാതി സംവരണം (19 ചാത്തമുണ്ട ) പട്ടികവർഗ്ഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം ( 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07-പായിമ്പാടം, 08 പാർലി, 09 വെള്ളാരംകുന്ന്, 14 തമ്പുരാൻകുന്ന്, 16 തെയ്യത്തുംപാടം, 18 ഉദിരകുളം. പോത്തുക്കല്ല് പഞ്ചായത്ത്

പട്ടികജാതി സംവരണം ( 10 കോടാലിപൊയിൽ), പട്ടികവർഗ സംവരണം ( 09, മുതുകുളം ) സ്ത്രീ സംവരണം ( 04 മുറം തൂക്കി, 05 മുക്കം, 06 വെളുമ്പിയംപാടം, 07 അമ്പിട്ടാൻപൊട്ടി, 12 നെട്ടിക്കുളം , 13 ഉപ്പട, 14 വെള്ളിമുറ്റം, 17 പനങ്കയം, 18 തുടിമുട്ടി, 19 ഭൂദാനം)

മൂത്തേടം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം (09 വെള്ളാരമുണ്ട) പട്ടികജാതി സംവരണം ( 11 വട്ടപ്പാടം ) പട്ടികവർഗ്ഗ സംവരണം ( O5 ബാലംകുളം) സ്ത്രീ സംവരണം (02 നെല്ലിക്കുത്ത്, 04 കൽക്കുളം, 06 കാരപ്പുറം, 07-പായംപാടം, 12 കുറ്റിക്കാട് 14 മൂത്തേടം, 15 ചാമപറമ്പ്, 18 ചമ്മന്തിട്ട )

ചുങ്കത്തറ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ ( 07, കാട്ടിച്ചിറ ), പട്ടികജാതി (10 കാട്ടിലപ്പാടം ), പട്ടികവർഗം (12 പനമണ്ണ ), സ്ത്രീസംവരണം (01 എരുമമുണ്ട, 04 നല്ലംതണ്ണി, 05 തലഞ്ഞി, 06 പുലിമുണ്ട, 08 കോട്ടേപ്പാടം, 11 പള്ളിക്കുത്ത്, 13 മുട്ടിക്കടവ്, 16 ചുങ്കത്തറ ടൗൺ, 17 വെള്ളാരംകുന്ന്, 20 കൈപ്പിനി .

ചാലിയാർ പഞ്ചായത്ത്

പട്ടികവർഗ്ഗ സ്ത്രീ സംവരണം (14 അകമ്പാടം) , പട്ടികജാതി സംവരണം (12 മൊടവണ്ണ) പട്ടികവർഗ്ഗ സംവരണം( 06 നമ്പൂരിപ്പൊട്ടി), സ്ത്രീ സംവരണം (04 മുട്ടിയേൽ ,07 ആനപ്പാറ, 08 കോരംകോട്, 11 മണ്ണുപ്പാടം, 13 കളക്കുന്ന്, 15 ആറംകോട്,
16 പെരുമ്പാടം)