ലൈബ്രറി കൗണ്‍സില്‍ ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മുതിര്‍ന്നവരുടെയും ജില്ലാതല വായന മത്സരങ്ങള്‍ മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്‍. പ്രമോദ് ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ കോയ, കെ.പി. സോമനാഥന്‍, എന്‍.ടി. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശങ്കരന്‍ സ്വാഗതവും ജോ.സെക്രട്ടറി കെ.ആര്‍. നാന്‍സി നന്ദിയും പറഞ്ഞു.