Fincat

ഐഫോൺ 16 പ്രോ ദീപാവലി ഡീലുകൾ; ഫ്ലിപ്‌കാർട്ട്, ക്രോമ, വിജയ് സെയിൽസ്; ആരാണ് കൂടുതൽ കിഴിവ് നൽകുന്നത്?

ഈ ദീപാവലി വില്‍പനക്കാലത്ത് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാൻ തയ്യാറെടുക്കുന്ന നിരവധി പേരുണ്ടാകും. ഐഫോൺ 16 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ഇപ്പോൾ അതിനുള്ള ഏറ്റവും മികച്ച സമയമാണ്. കാരണം ഇന്ത്യയിൽ ഫ്ലിപ്‍കാർട്ട്, ആമസോൺ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഐഫോൺ 16 പ്രോ ഉൾപ്പെടെയുള്ള ജനപ്രിയ ആപ്പിൾ ഡിവൈസുകൾക്ക് വൻ കിഴിവുകൾ നൽകുന്നു. ഐഫോൺ 16 പ്രോയിൽ മികച്ച കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്ന അഞ്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അവയിലെ വിലവിവരങ്ങളും പരിശോധിക്കാം.

ഐഫോൺ 16 പ്രോ വിലകള്‍
ഫ്ലിപ്‍കാർട്ട്

256 ജിബി ഐഫോൺ 16 പ്രോ 1,19,900 രൂപയിൽ നിന്ന് വിലക്കിഴിവോടെ 1,04,999 രൂപയ്ക്ക് ഫ്ലിപ്‍കാർട്ടിൽ ഇപ്പോള്‍ ലഭ്യമാണ്. ഫ്ലിപ്‍കാർട്ട് ആക്‌സിസ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4,000 രൂപ അധികമായി ലാഭിക്കാം. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന്‍റെ അവസ്ഥയെ ആശ്രയിച്ച് 61,900 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

ക്രോമ

ഐഫോൺ 16 പ്രോയുടെ 256 ജിബി വേരിയന്‍റ് ക്രോമയിൽ 1,13,490 രൂപയ്ക്ക് വാങ്ങാം. കാർഡ് ഡിസ്‌കൗണ്ടുകൾ, ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങളും നിങ്ങൾക്ക് അവിടെ ലഭിക്കും.

വിജയ് സെയിൽസ്

വിജയ് സെയിൽസിൽ 256 ജിബി മോഡലിന് 1,14,900 രൂപ ആണ് വിലയിട്ടിരിക്കുന്നത്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതിന് 5,000 രൂപ ഉടൻ കിഴിവുണ്ട്. ഇഎംഐ ഓപ്ഷനുകളൊന്നുമില്ല.

റിലയൻസ് ഡിജിറ്റൽ

റിലയൻസ് ഡിജിറ്റലിൽ ഐഫോൺ 16 പ്രോയുടെ 256 ജിബി വേരിയന്‍റിന് 119,900 രൂപ ആണ് വില.

ബിഗ്ബാസ്‌ക്കറ്റ്

ഐഫോൺ 16 പ്രോയുടെ 128 ജിബി വേരിയന്‍റ് 99,990 രൂപയ്ക്ക് ലഭ്യമാണ്. ഇത് ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും ബജറ്റ് സൗഹൃദ ഓപ്ഷനായി മാറുന്നു.

ഐഫോൺ 16 പ്രോയുടെ സവിശേഷതകൾ
കഴിഞ്ഞ വർഷം പുറത്തിറക്കിയ ആപ്പിളിന്‍റെ പ്രീമിയം ഫോണുകളിലൊന്നാണ് ഐഫോണ്‍ 16 പ്രോ. മൂന്ന് ശക്തമായ ക്യാമറകളും അതിശയകരമായ ഡിസ്‌പ്ലേയും ഇതിലുണ്ട്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആര്‍ പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഫോണിന്‍റെ സവിശേഷത. 48 എംപി അൾട്രാ-വൈഡ് ക്യാമറയും 12 എംപി 2X ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഇത് ആപ്പിൾ ഇന്‍റലിജൻസിനെയും പിന്തുണയ്ക്കുന്നു. ഉയർന്ന പ്രകടനം വാഗ്‍ദാനം ചെയ്യുന്ന എ18 പ്രോ ചിപ്‌സെറ്റാണ് ഐഫോൺ 16 പ്രോയ്ക്ക് കരുത്ത് പകരുന്നത്.