Fincat

മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഇന്റര്‍വ്യൂ ഒക്ടോബര് 18 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ 2025 ഒക്ടോബര് 18ന് രാവിലെ 10മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ 100ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൗണ്ടര്‍ അസിസ്റ്റന്റ് (പിക്കപ്പ് ആന്‍ഡ് ബില്ലിംഗ്), ടെലി കോളര്‍, ഹോസ്റ്റേഴ്‌സ്, ഗ്രാഫിക് ഡിസൈനര്‍, റെസ്റ്റോറന്റ് മാനേജര്‍, അസിസ്റ്റന്റ്, റെസ്റ്റോറന്റ് മാനേജര്‍, ക്യാപ്റ്റന്‍, വെയിറ്റര്‍, ബില്ലിംഗ് ബോയ്‌സ്, കൗണ്ടര്‍ ബോയ്‌സ്, കിച്ചന്‍ ഹെഡ്, കിച്ചന്‍ ഹെല്‍പ്പര്‍, ജൂസര്‍, ഹൈജീന്‍ സ്റ്റാഫ്, സ്റ്റോര്‍ അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പോര്‍ട്ട്ഫോളിയോ മാനേജര്‍, സെയില്‍സ് മാന്‍, സെയില്‍സ് – ടീം ലീഡര്‍, സെയില്‍സ് ഓഫീസര്‍, മെഷീന്‍ ഓപ്പറേറ്റര്‍ (ട്രെയിനി), എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (സിഇഒ) എന്നീ തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര് 18-ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570.