Fincat

ഇസ്രായേലിനെ പുറത്താക്കി അസൂരിപ്പട; ഇറ്റലിയുടെ വിജയം മൂന്ന് ഗോളിന്

2026 ഫിഫാ ലോകകപ്പ് യോഗ്യത നേടാതെ ഇസ്രായേൽ പുറത്ത്. യൂറോപ്യൻ വമ്പൻമാരായ ഇറ്റലിയോട് 3-0ത്തിന് തോറ്റാണ് ഇസ്രായേൽ പുറത്തായത്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഇറ്റലി ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചു. അസൂരിപ്പടക്കായി മറ്റെയോ റെറ്റെഗുയി ഇരട്ട ഗോളുകൾ സ്വന്തമാക്കി.

ബോൾ പൊസിഷനിലും ഷോട്ടുകളിലും ആധിപത്യം പുലർത്തിയെങ്കിലും, ആദ്യ പകുതിയിൽ ശ്രദ്ധേയമായ നീക്കങ്ങളൊന്നും സൃഷ്ടിക്കാൻ ഇറ്റലിക്ക് കഴിഞ്ഞില്ല, ഇസ്രായേലിന്റെ ഓസ്‌കാർ ഗ്ലൗക്കും മാനർ സലോമോണും ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ മതാൻ ബാൾടാക്‌സ വഴങ്ങിയ പെനാൽറ്റി ഇടവേളയ്ക്ക് മുമ്പ് ഇറ്റലിയെ മുന്നിലെത്തിക്കാൻ സഹായിച്ചു. മറ്റെയോണ് ഗോൾ നേടിയത്.

കടുത്ത പോരാട്ടം നിറഞ്ഞ രണ്ടാം പകുതിയിൽ, 74-ാം മിനിറ്റിൽ മികച്ച ഫിനിഷിങ്ങുമാമായി ഗോൾ നേടി റെറ്റെഗുയി ഇറ്റലിയുടെ ലീഡ് ഇരട്ടിയാക്കി.

സ്റ്റോപേജ് ടൈം ഗോളിലൂടെ ജിയാൻലൂക്ക മാൻസിനി ഇറ്റലിയുടെ വിജയം പൂർണമാക്കി. ഇതോടെ ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾക്ക് തിരശീല വീണു.