പ്രായം ഒക്കെ ഒരു നമ്പറല്ലേ…! പുതിയ റെക്കോർഡിട്ട് CR7
ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ഹംഗറിക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. ആവേശകരമായ മത്സരത്തിൽ 2-2നാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. പോർച്ചുഗലിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലുും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ സ്വന്തമാക്കി. ഇതോടെ മറ്റൊരു റെക്കോർഡ്് സ്വന്തമാക്കിയിരിക്കുകയാണ് റൊണാൾഡോ.
ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിൽ 41 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്. 22ാം മിനിറ്റിലും 40ാം മിനിറ്റിലുമാണ് റോണോ ഗോളുകൾ സ്വന്തമാക്കിയത്. ഗ്വാട്ടിമാല താരം കാർലോസ് റൂയിസിനെ മറികടന്നാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. 50 യോഗ്യത മത്സരങ്ങളിൽ നിന്നുമാണ് റോണോ ഈ റെക്കോഡ് സ്വന്തമാക്കിയത്. ലയണൽ മെസ്സിക്ക് 72 മത്സരത്തിൽ നിന്നും 36 ഗോളാണുള്ളത്. മൂന്നാം സ്ഥാനത്താണ് മെസ്സി.
അതേസമയം പോർച്ചുഗലിനെതിരെ അവസാന മിനിറ്റിലാണ് ഹംഗറി സമനില ഗോൾ സ്വന്തമാക്കിയത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു പോർച്ചുഗൽ. എന്നാൽ ഇഞ്ചുറി ടൈമിൽ ഹംഗറി ഗോൾ നേടി.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ അറ്റില്ല സലായിലൂടെ ഹംഗറി മുന്നിലെത്തിയിരുന്നു. എന്നാൽ 22ാം മിനിറ്റിൽ റൊണാൾഡോയുടെ മറുപടി ഗോളെത്തുന്നു. പിന്നീട് പോർച്ചുഗീസ് മത്സരത്തിൽ ഡോമിനേറ്റ് ചെയ്‌തെങ്കിലും ഹംഗറിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ റോണോ തന്റെ രണ്ടാം ഗോളിലൂടെ പോർച്ചുഗലിന് ലീഡ് സമ്മാനിക്കുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് തന്നെയാണ് കളിച്ചതെങ്കിലും ഗോളൊന്നും വന്നില്ല എന്നാൽ 90 മിനിറ്റുകൾകപ്പുറം ഹംഗറിക്കായി ഡോമിനിലിക്ക് ഹംഗറിക്കായി വലകുലുക്കുകയായിരുന്നു. ഇതോടെ. മത്സരം സമനിലയിൽ കലാശിച്ചു.
ഗ്രൂപ്പ് എഫിൽ 10 പോയിന്റുമായി പോർച്ചുൽ ഒന്നാം സ്ഥാനത്താണ്. നാല് മത്സരത്തിൽ നിന്നും ഒരു സമനിലയും മൂന്ന് ജയവുമാണ് പറങ്കിപ്പടക്കുള്ളത്. അഞ്ച് പോയിന്റുമായി ഹംഗറി രണ്ടാം സ്ഥാനത്താണ്.