വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം, ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി മരിച്ചു
റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ഭാര്യ: പരേതയായ നബീസ, മക്കൾ: നജീബ്, നൗഫൽ, നജുമ, നസിയ, മരുമക്കൾ: നാസർ, റഹീം. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.