ഉണ്ണിയാൽ ബീച്ചിൽ ഗസ തീര സംഗമം നടത്തി
ഉണ്ണിയാൽ ബീച്ചിൽ ഗസ തീര സംഗമം നടത്തി. താനൂർ. നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഗസ യോടൊപ്പം എന്ന ശീർഷകത്തിൽ തീര സംഗമം നടത്തി. സംഗമം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാലയിലെ ഷംസീർ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീനിലുംഗസ്സയിലും ഇത്രയും കാലം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് ജനീവ കരാർ എന്ന അന്താരാഷ്ട്ര യുദ്ധ രംഗത്തെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം ആണെന്ന് ഷംസീർ പറഞ്ഞു. മനുഷ്യാവകാശ ലംഘനം സ്ഥിരം സ്വഭാവമാക്കിയ രാഷ്ട്രമാണ് ഇസ്രായേൽ .ഒരു കരാറും അവർപാലിക്കുകയില്ല പാലിക്കുന്നുമില്ല. ഇന്നും ഗസയിൽ ഒരു കുടുംബത്തിലെ 11 പേരെയാണ് അവർ കൂട്ടക്കൊല നടത്തിയത്. നാളെയും അത് തുടരുക തന്നെ ചെയ്യും. ഷംസീർ കൂട്ടിച്ചേർത്തു. കെ എം നൗഫൽ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ. റഹ്മത്തുഉള,സി. എം. ടി. നസറുദ്ദീൻ ഷാ ,ഖാജാ ശിഹാബുദ്ദീൻ, അഫ്സൽ ഉണ്ണിയാൽ, ചാരാത്ത് ശരീഫ് ,അക്ബർ ഉണ്ണിയാൽ, ശുക്കൂർ എം കെ,ഹനീഫ മാസ്റ്റർ , മൂസക്കുട്ടി എം, സിദ്ധീകുൽ അക്ബർ, റഹ്മത്തുള്ള കെ ഇ കെ, യുസഫ്, സി എം പി,എന്നിവർ സംസാരിച്ചു