Fincat

തദ്ദേശ തെരഞ്ഞെടുപ്പ് : ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച ( ഒക്ടോബര്‍ 21 ) ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെയും നറുക്കെടുപ്പാണ് നടന്നത്.

*മലപ്പുറം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍*

പട്ടികജാതി സംവരണം : 07 അങ്ങാടിപ്പുറം
പട്ടികജാതി സ്ത്രീ സംവരണം : 20 താനാളൂര്‍, 28 പുളിക്കല്‍
സ്ത്രീ സംവരണം : 02 മൂത്തേടം, 03 വണ്ടൂര്‍, 06 ഏലംകുളം, 08 ആനക്കയം 09 മക്കരപ്പറമ്പ്, 10 കുളത്തൂര്‍, 11 കാടാമ്പുഴ, 12 കുറ്റിപ്പുറം, 13 തവനൂര്‍, 15 മാറഞ്ചേരി, 16 തിരുന്നാവായ, 17 മംഗലം, 23 പൂകോട്ടൂര്‍, 24 ചേറൂര്‍ , 33 ചുങ്കത്തറ.

*മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍*

പട്ടികജാതി സംവരണം : 17 അരിമ്പ്ര
സ്ത്രീ സംവരണം : 01 ഒഴുകൂര്‍ , 04 അറവങ്കര, 05 പൂക്കോട്ടൂര്‍, 06 ഇരുമ്പുഴി, 07 ആനക്കയം, 08 പന്തല്ലൂര്‍, 09 ഉമ്മത്തൂര്‍, 10 ചേങ്ങോട്ടൂര്‍, 11 ചാപ്പനങ്ങാടി.