250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്
വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗ് പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും.
ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഓവൽ ഓഫീസും കാബിനറ്റ് റൂമും സ്വർണം കൊണ്ട് അലങ്കരിക്കുകയും റോസ് ഗാർഡൻ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ റിസോർട്ട് പോലെ നവീകരിക്കുകയും ചെയ്തു. മുൻവശത്തും പിൻവശത്തും ഉയരമുള്ള കൊടിമരങ്ങളും സ്ഥാപിച്ചു.
250 മില്യൺ ഡോളർ ചിലവഴിക്കുന്ന ഈ ബോൾറൂം നിലവിലെ കെട്ടിടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ ആഴ്ച, ട്രംപ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾക്കൊപ്പം ഒരു അത്താഴവിരുന്ന് നടത്തിയപ്പോൾ അവർ ബോൾറൂമിന് പണം നൽകാൻ സമ്മതിച്ചു.