മലപ്പുറത്ത് 16 കച്ചവടക്കാർക്ക് 13,800 പിഴ ചുമത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന നടത്തിയതിൽ നടപടി
മലപ്പുറം: കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് നടപടി.
ഇവിടങ്ങളില്‍നിന്ന് സിഗരറ്റ് അടക്കമുള്ള പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും 13,800 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുഇടങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരെയും നടപടിയെടുത്തു. ആരോഗ്യവകുപും മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനക്ക് ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ, വി. ഫിറോസ്ഖാന്‍, ടെക്‌നിക്കല്‍ അസി. സി.കെ. സുരേഷ് കുമാര്‍, ജില്ല എജുക്കേഷന്‍ മീഡിയ ഓഫി സര്‍ കെ.പി. സാദിഖ് അലി നഗര സഭയിലെ സീനിയര്‍ പബ്ലിക് ഇ ന്‍സ്‌പെക്ടര്‍ സി.കെ. മുഹമ്മദ് ഹ നീഫ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ പി.കെ. മുനീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. മുഹമ്മദ് ഇഖ്ബാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ സി.കെ. അബ്ദുല്‍ ലത്തീഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ഫസീല എന്നിവര്‍ നേ തൃത്വം നല്‍കി. മലപ്പുറം നഗരസ ഭയിലെ മുഴുവന്‍ വിദ്യാലയങ്ങളെ യും സമ്പൂര്‍ണ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.