Fincat

പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള

കേരള സര്‍ക്കാര്‍ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് നടക്കുന്ന തൊഴില്‍മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ 10ന് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.ഫോണ്‍- 9495999704.