കാലടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐഎം വിമതരുടെ കൂട്ടായ്മ ‘ജ്വാല’

കുറ്റിപ്പുറം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലടി പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം വിമതരുടെ കൂട്ടായ്മയായ ‘ജ്വാല’.തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഏഴ് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് ഡിവിഷനിലേക്കുമാണ് ജ്വാല മത്സരിക്കുക. കൂടാതെ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ മറ്റ് ചില സംഘടനകളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കും.
ഏതാനും വര്‍ഷം മുമ്പ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ സിപിഐഎം, ഡിവൈഎഫ്‌ഐയിലെ ചില നേതാക്കളാണ് ജ്വാല എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. ഇത്തവണത്ത പഞ്ചായത്ത് തല തിരഞ്ഞെടുപ്പില്‍ പ്രധാനമായും സിപിഐഎമ്മിന്റെ വിജയ സാധ്യതയുള്ള വാര്‍ഡുകളിലാവും സിപിഐഎം വിമതരുടെ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.
