അരയ്ക്ക് താഴേയ്ക്ക് മാലപ്പടക്കം കെട്ടിവച്ച് കത്തിച്ച് യുവാവിന്‍റെ ദീപാവലി ആഘോഷം, വീഡിയോ വൈറൽ

ലോകത്ത് മറ്റൊരിടത്തും കാണാത്ത ചില ആഘോഷങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു ആഘോഷമാണ ദീപാവലി ആഘോഷം. ഇന്ത്യയില്‍ തന്നെ പല സംസ്ഥാനത്തും പല സങ്കല്പത്തിലാണ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും ‘ഇരുട്ടി’നെ ഭേദിച്ച് ‘വെളിച്ചം’ നേടുന്ന വിജയമാണ് എല്ലാ ദീപാവലി ആഘോഷങ്ങളുടെ സങ്കല്‍പങ്ങളുടെയും പിന്നിലുള്ളത്. എന്നാല്‍ ഇന്ന് ദീപാവലി ആഘോഷമെന്നത് പടക്കം പൊട്ടിക്കലായി മാറിയിരിക്കുന്നു. പലതരത്തിലാണ് ഇന്ന് ഇന്ത്യയിലെ ദീപാവലി ആഘോഷം ദില്ലിയിലെ ഹോസ്റ്റലുകളിലെ ദീപാവലി ആഘോഷ വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ദീപാവലി ആഘോഷ വീഡിയയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത്.
ഭയപ്പെടുത്തുന്ന വീഡിയോ
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്നാല്‍, ജീവിതത്തേക്കാൾ പ്രധാനമാണോ റീലുകൾ എന്ന് ചോദ്യത്തോടെയാണ് ന്യൂസ് ഡിഗ്ഗി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിഡിയോയില്‍ ഷർട്ടിടാതെ ജീന്‍സ് പാന്‍റ് ധരിച്ച ഒരു യുവാവിന്‍റെ തന്‍റെ ഇരുകൈകളും തലയ്ക്ക് മുകളിലായി ഇരുവശത്തുമുള്ള രണ്ട് മരത്തൂണുകളില്‍ കെട്ടിയിട്ടിരിക്കുന്നു. അയാൾ ധരിച്ച ജീന്‍സ് പാന്‍റിന്ന് മുകളിലായി അരയ്ക്ക് താഴോട്ട് പാദം വരെ മാലപ്പടക്കം കെട്ടിവച്ചിരിക്കുന്നതും കാണാം. ഇതിനിടെ ഒരാൾ വന്ന് കാല്‍പാദത്തിന് അടുത്തായി തീ കൊളുത്തുന്നു. പിന്നാലെ കുറച്ച് നേരത്തേയ്ക്ക് അവിടെ സ്പീക്കറില്‍ വച്ച പാട്ടിനും മേലെയായി പടക്കം പൊട്ടുന്നതിന്‍റെ ശബ്ദം മാത്രമേ കേക്കാന്‍ കഴിയൂ. പടക്കം മൊത്തം പൊട്ടിക്കഴിഞ്ഞ ശേഷം ഒരാൾ വന്ന് കാലിലെ തീ കെടുത്തിക്കളയുന്നതും വീഡിയോയില്‍ കാണാം.
