Fincat

മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി.പി. റംല സിപിഎം വിട്ട് ലീഗിൽ ചേർന്നു

തൃപ്രങ്ങോട് : മുൻ തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും തൃപ്രങ്ങോട് എൽ. സി. മെമ്പറുമായ സി. പി. റംല യും ഭർത്താവ് ഹുസൈൻ എന്ന ബാവയും സി.പി.എമ്മിൽ നിന്ന് രാജി വെച്ച് മുസ്ലിം ലീഗിൽ ചേർന്നു. എൻ. എ. ബാവ ഹാജി, എൻ. പി. ഹലീമ എന്നിവർ മെമ്പർഷിപ്പ് നൽകി. ആലത്തിയൂർ ലീഗ് ഹൗസിൽ ചേർന്ന സ്വീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആർ. കെ. ഹമീദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് എം. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. എൻ. എ. ബാവ ഹാജി, മുജീബ് പൂളക്കൽ, ഐ. പി. ജലീൽ, നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി , എൻ. പി. ഹലീമ, ബ്ലോക്ക്‌ മെമ്പർ വി. പി. ഹംസ, പി. കെ. ഖമറുദ്ധീൻ, വി. പി. യാഹുട്ടി ഹാജി, ഫൈസൽ എടശേരി, സലീം അന്താരത്തിൽ, എം. നാസർ, പി. കെ. നാസിക്, ആർ. കെ. ഹഫ്‌സത്ത്, ജംഷീർ കൈനിക്കര, കെ. പി. മുജീബ് റഹ്മാൻ, അലി തൂമ്പിൽ എന്നിവർ സംസാരിച്ചു.