Fincat

12 മണിക്കൂറിൽ 50,00000 സമാഹരിച്ചു;രോഗിയുടെ ചികിത്സയ്ക്കായി കൈകോർത്ത് മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും

മഞ്ചേരി: മലപ്പുറത്ത് വൃക്കരോഗിയുടെ ചികിത്സയ്ക്കായി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് സമാഹരിച്ചത് അരക്കോടിയോളം രൂപ. 12 മണിക്കൂർ കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്.

പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പുല്ലാരയിലെ കാരുണ്യ കൂട്ടായ്മ. വൃക്ക രോഗിയായ ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടിയായിരുന്നു ധനസമാഹരണം. ജാതിമത ഭേദമന്യേ കാരുണ്യഹസ്തവുമായി നാട്ടുകാരും രംഗത്തെത്തി. 50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് സംഭവനകളായി എത്തിയത്. 22 കുട്ടികളാണ് തങ്ങളുടെ സമ്പാദ്യമായ കുടുക്ക പൊട്ടിച്ച് സഹായധനം നൽകിയത്.