നവംബർ മൂന്നിന് രാജ്യത്തെ താമസക്കാർ ദേശീയ പതാക ഉയർത്തണം; ആഹ്വാനവുമായി ദുബായ് ഭരണാധികാരി

യുഎഇയുടെ ദേശീയ പതാക ദിനമായ നവംബര്‍ മൂന്നിന് ഏഴ് രാജ്യത്തെ താമസക്കാരോട് ദേശീയ പതാക ഉയര്‍ത്താന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. രാവിലെ 11 മണിക്കാണ് രാജ്യത്തുടനീളം പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാക മങ്ങിയതോ കീറിയതോ കേടുപാടുകള്‍ ഉള്ളതോ ആകരുത്. പതാക ലംബമായി തൂക്കിയിടുകയാണെങ്കില്‍ ചുവന്ന ഭാഗം മുകളിലേക്കും മറ്റ് മൂന്ന് നിറങ്ങള്‍ താഴേക്കും ആകുന്ന വിധത്തിലാകണം.
ദേശസ്‌നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉയര്‍ത്തും. ഇതോടനുബന്ധിച്ച് രാജ്യത്തെ കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ദേശീയ പതാകയുടെ വര്‍ണമണിയും 1971-ല്‍ അബ്ദുല്ല അല്‍ മാഇന്‍ രൂപകല്‍പ്പന ചെയ്ത പതാകയിലെ ചുവപ്പ് ധൈര്യത്തെയും പച്ച പ്രതീക്ഷയെയും വെള്ള സത്യസന്ധതയെയും കറുപ്പ് മനക്കരുത്തിനെയും സൂചിപ്പിക്കുന്നു.
