അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ എങ്ങനെ അനന്തരാവകാശികൾക്ക് എടുക്കാം; ക്യാംപയിന് നവംബര്‍ മൂന്നിന് മലപ്പുറത്ത്

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അവകാശികളെയോ, അനന്തരാവകാശികളെയോ (ബാങ്ക് നോമിനി) കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാജ്യവ്യാപക ക്യംപയിന് ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. നിര്ജീവമായിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ നിക്ഷേപങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള രേഖകള്‍ അവകാശികള്‍ ഹാജരാക്കിയാല്‍ പണം ലഭിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ ക്യാംപില്‍ ലഭിക്കും. ആര്.ബിഐ, ബാങ്കുകള്‍, സെബി, ഐ.ആര്.ഡി.എ.ഐ തുടങ്ങിയ സഹായ കേന്ദ്രങ്ങളുമുണ്ടാകും. ഫോണ്‍- 0483 2734881, 8547860287.

