Fincat

കണ്ണടച്ച് പാചകം ചെയ്യുന്ന ഷെഫ്, മാവ് കുഴയ്ക്കുന്നത് ‘മെയ് ചാവോഫെങ്ങോ’; ഇതൊരു വെറൈറ്റി റെസ്റ്റോറന്റ് തന്നെ

പലതരത്തിലുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. പക്ഷെ ചൈനയിലുള്ള ഈ റെസ്റ്റോറന്റ് കുറച്ച് വ്യത്യസ്തമായാണ് അവരുടെ കസ്റ്റമേഴ്സിനു വേണ്ടി ഭക്ഷണം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം സെപ്തംബറില്‍ തുറന്ന റെസ്റ്റോറന്റ് സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ്. ജിന്‍ യോങ് എന്നറിയപ്പെടുന്ന ലൂയിസ് ചാ ല്യൂങ്-യുങ് എഴുതിയ പ്രശസ്ത നോവലിലെ കഥപാത്രങ്ങളാണ് ആ റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്നത്.

1 st paragraph

ആ നോവലിലെ ഏറ്റവും ജനപ്രിയ കഥാപാത്രമായ ഹുവാങ് റോങ്ങിന്റെ വേഷം ധരിച്ച ആളാണ് അവിടെ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്നത്. ‘മെയ് ചാവോഫെങ്ങിന്റെ’ വേഷം ധരിച്ച മറ്റൊരു തൊഴിലാളിയാണ് അവിടെ മാവ് കുഴയ്ക്കുന്നത്. ഇവരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേ ആകര്‍ഷിക്കുന്നത് കേ ഷെനെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫാണ്. അയാള്‍ കണ്ണുകളടച്ചാണ് പാചകം ചെയ്യുന്നത്.

എല്ലാ ദിവസവും റെസ്റ്റോറന്റില്‍ ഇത്തരത്തിലുള്ള പെര്‍ഫോമന്‍സുകള്‍ ഉണ്ടാകുമെന്ന് റസ്റ്റോറന്റിന്റെ ജനറല്‍ മാനേജര്‍ ഷു സിയുജുന്‍ പറഞ്ഞതായി സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയോധനകലയുമായി ബന്ധപ്പെട്ട ഒരു പെര്‍മോന്‍സ് എല്ലാ ദിവസവും വൈകുന്നേരം 7മണിക്കും ഉണ്ടാകും. ഭക്ഷണം, ഫാന്റസി, കുങ് ഫൂ എന്നിവയുടെ ഒരു കോമ്പിനേഷന്‍ അനുഭവമാണ് ഈ റെസ്റ്റോറന്റില്‍ നിന്നും ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

 

 

2nd paragraph