Fincat

‘ഡീയസ് ഈറേ’ ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ യുഎസില്‍ നിന്ന്; ഇതുവരെ നേടിയത്, 2-ാം വാരം പുതിയ സ്‌ക്രീനുകളിലേക്കും

പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്റര്‍ നിറയുക എന്നതാണ് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ്. ആ ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലത്തെ എന്‍ട്രി പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൊറര്‍ ത്രില്ലര്‍ ഡീയസ് ഈറേ ആണ്. മോളിവുഡിന്റെ ഹൊറര്‍ ബ്രാന്‍ഡ് ആയ രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ 31 നാണ് തിയറ്ററുകളില്‍ എത്തിയത്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്.

 

1 st paragraph

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ സംബന്ധിച്ച് വിവിധ ട്രാക്കര്‍മാര്‍ ദിവസേന അപ്‌ഡേറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഒരു കളക്ഷന്‍ അപ്‌ഡേറ്റ് ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ അത് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂട്ടര്‍ ആയ പ്രൈം മീഡിയയാണ് ചിത്രം ആദ്യ ദിനങ്ങളില്‍ നേടിയ കളക്ഷന്‍ പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ 3 ന് പ്രൈം മീഡിയ പുറത്തുവിട്ട കണക്ക് പ്രകാരം ഡീയസ് ഈറേ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് നേടിയത് 3 ലക്ഷം ഡോളര്‍ ആണ്. അതായത് 2.66 കോടി രൂപ. യുഎസില്‍ രണ്ടാം വാരം ചിത്രം പുതിയ ഒന്‍പത് സ്‌ക്രീനുകളിലേക്കും എത്തുന്നുണ്ട്.

അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇന്ന് 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ 50 കോടി ക്ലബ്ബില്‍ പ്രണവ് മോഹന്‍ലാലിന് ഹാട്രിക്ക് നേട്ടമാകും. ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയ്ക്ക് ശേഷം പ്രണവ് നായകനായി എത്തിയ ചിത്രമാണ് ഡീയസ് ഈറേ. ആ രണ്ട് ചിത്രങ്ങളും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തിരുന്നു.

2nd paragraph

ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും അദ്ദേഹം പ്രണവിനൊപ്പം ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതും ഡീയസ് ഈറേയ്ക്ക് പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്ത ഘടകങ്ങളാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.